
പത്തനംതിട്ട: തിരുവല്ല കറ്റോട് കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരന്‍ മരിച്ചു. കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, കാര്‍ ടോറസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മ കവിത ആശുപത്രി വിട്ടു. പരിക്കേറ്റ അമ്മൂമ്മ ജെസി ആശുപത്രിയില്‍ ചികിത്സയിലാണ്. ജെസിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക