ബാങ്ക് പ്രസിഡന്റ് ആശുപത്രിയില്‍ തടഞ്ഞുവെച്ചു; വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു, തലയ്ക്ക് പരിക്ക്

ചികിത്സയ്‌ക്കെത്തിയ ബാങ്ക് പ്രസിഡന്റ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ചികിത്സയ്‌ക്കെത്തിയ ബാങ്ക് പ്രസിഡന്റ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശ്രീജ രാജിനെ (37)  വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂര്‍ 785-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് വി എ ഷാഹിമിനെതിരെ ശ്രീജ രാജ് വെള്ളൂര്‍ പൊലീസിന് മൊഴി നല്‍കി. അന്വേഷണം ആരംഭിച്ചതായി വെള്ളൂര്‍ പൊലീസ് പറഞ്ഞു.

രണ്ട് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഇന്നലെ ശ്രീജ മാത്രമേ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. 160ല്‍ അധികം രോഗികളാണ് ഒപിയില്‍ എത്തിയതെന്നും ശ്രീജ പൊലീസിനോടു പറഞ്ഞു. രാവിലെ 9 മുതല്‍ 2 വരെയാണ് ആശുപത്രിയിലെ ഒപി സമയമെന്നും രണ്ടരയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ സഹകരണബാങ്ക് പ്രസിഡന്റ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ശ്രീജയുടെ പരാതി.

ഇതോടെ കുഴഞ്ഞുവീണ് ബോധരഹിതയായി. നഴ്‌സുമാര്‍ പ്രാഥമികശുശ്രൂഷ നല്‍കി. വെള്ളൂര്‍ പൊലീസും ജീവനക്കാരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, പനിക്കു മരുന്നു വാങ്ങാന്‍ ഇന്നലെ ഉച്ചയ്ക്ക് 1.40ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സമയം കഴിഞ്ഞു എന്നു പറഞ്ഞ് ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്ന് ഷാഹിം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയതായും ഷാഹിം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com