'ഏറ്റുമുട്ടാനാണ് തീരുമാനമെങ്കിൽ സ്വാ​ഗതം'; സർക്കാരിനെ വെല്ലുവിളിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 

വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഈ ഏറ്റുമുട്ടല്‍ മനോഭാവമുള്ളതിനാലാണെന്നും ഗവര്‍ണര്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍

തിരുവനന്തപുരം: രാജ്‌ഭവനുമായി ഏറ്റുമുട്ടനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാ​​ഗതം ചെയ്യുന്നുവെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണര്‍ നിയമിച്ച വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഈ ഏറ്റുമുട്ടല്‍ മനോഭാവമുള്ളതിനാലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കെടിയു മുന്‍ വിസി സിസാ തോമസിന് അനുകൂലമായ ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നു. അതേസമയം മന്ത്രിസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ബില്ലിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com