ആശുപത്രികളിൽ തുരുമ്പെടുത്ത് കിടക്കുന്നത് നിരവധി വാഹനങ്ങൾ; കണ്ടം ചെയ്ത് ഒഴിവാക്കണമെന്ന് മന്ത്രി

'ആർദ്രം ആരോഗ്യം' താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി സന്ദർശനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള അനേകം വാഹനങ്ങൾ കണ്ടു. ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ല
ആശുപത്രി സന്ദർശനങ്ങൾക്കിടെ മന്ത്രി/ ഫെയ്സ്ബുക്ക്
ആശുപത്രി സന്ദർശനങ്ങൾക്കിടെ മന്ത്രി/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: സർക്കാർ ആശുപത്രി കോമ്പൗണ്ടുകളിൽ വർഷങ്ങളായി തുരുമ്പെടുത്തു ദ്രവിച്ചു കിടക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തിനുള്ളിൽ മാറ്റണമെന്നു നിർദ്ദേശം നൽകിയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങൾ. ഇഴ ജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങളെന്നു മന്ത്രി വ്യക്തമാക്കി. 

വാഹനങ്ങൾ രണ്ട് മാസത്തിനുള്ള കണ്ടം ചെയ്തു ഒഴിപ്പിക്കാൻ നിർദ്ദശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ ഇങ്ങനെ കിടക്കുന്നതിനാൽ നിർമാണ പ്രവർത്തനങ്ങൾ പോലും നടത്താൻ സാധിക്കാത്ത സ്ഥിതിയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. 

മന്ത്രിയുടെ കുറിപ്പ്

മിക്ക ആശുപത്രി കോമ്പൗണ്ടുകളിലുമുണ്ട് അനേകം വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങൾ. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങൾ.

'ആർദ്രം ആരോഗ്യം' താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി സന്ദർശനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള അനേകം വാഹനങ്ങൾ കണ്ടു. ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ല. കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിലുള്ള വർഷങ്ങളായി ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങൾ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിർമാണ പ്രവർത്തനം പോലും തടസ്സപ്പെടുന്ന സാഹചര്യവും  ഉണ്ട് . സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങൾ കണ്ടം ചെയ്യുന്ന നടപടികൾക്ക് ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കേണ്ടതുണ്ട് . വാഹനം സംബന്ധിച്ച ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ട് നൽകൽ , ഉപയോഗശൂന്യമായ വാഹനത്തിന് വാല്യു അസസ്മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി നടക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലപ്പഴക്കം കൊണ്ട് പത്തും അധിലധികവും അല്ലാതെയും വർഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കുന്നതിന്  നടപടിക്ക് നിർദ്ദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കും. (കേന്ദ്രസർക്കാരിന്റെ സ്ക്രാപ് പോളിസി പ്രകാരം സർക്കാർ മേഖലയ്ക്ക് മാത്രം ഒഴിവാക്കൽ നിർബന്ധമാക്കിയ വാഹനങ്ങൾ ഇവയിൽ പെടുന്നില്ല)

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com