പുതുക്കിയത് മൂന്നാഴ്ച മുന്‍പ്; ട്രെയിനുകള്‍ പിടിച്ചിടുന്നതിന്‌ ഉടന്‍ പരിഹാരമില്ലെന്ന് വി മുരളീധരന്‍

ഒക്ടോബര്‍ ഒന്നിനാണ് ഒടുവിലായി ടൈം ടേബിള്‍ പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആറു മാസം ഇനിയും വൈകുമെന്ന ആശങ്കയും ഉയരുന്നുണ്ട്
വി മുരളീധരന്‍
വി മുരളീധരന്‍


പത്തനംതിട്ട: വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിന് പരിഹാരം ഉടനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ട്രെയിനുകള്‍ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് മുരളീധരന്‍ വ്യക്തമാക്കി. 

'റെയില്‍വേയുടെ ടൈംടേബിള്‍ റിവിഷന്‍ വര്‍ഷത്തില്‍ രണ്ടു തവണയാണ് സാധാരണ നടക്കുന്നത്. റെയില്‍വേ ടൈംടേബിള്‍ റിവിഷന്‍ നടക്കുന്നതിനിടെയാണ് നമ്മുടെ വന്ദേഭാരത് ട്രെയിന്‍ വന്നത്. രണ്ടു വഴികളാണ് റെയില്‍വേയുടെ മുന്നില്‍ ഉണ്ടായിരുന്നത്. ഒന്നെങ്കില്‍ റെയില്‍വേയുടെ ടൈംടേബിള്‍ റിവിഷന്‍ വരെ വന്ദേഭാരത് ആരംഭിക്കേണ്ട എന്ന് തീരുമാനിക്കുക. അല്ലെങ്കില്‍ ടൈംടേബിള്‍ റിവിഷന്‍ വരെയുള്ള കുറച്ച് സമയം അതിനു വേണ്ടി ബാക്കിയുള്ള ക്രമീകരണങ്ങള്‍ നടത്തുക.''

ടൈംടേബിള്‍ റിവിഷന്‍ നടക്കുമ്പോള്‍ ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സാധാരണ ഗതിയില്‍ ആറു മാസം കൂടുമ്പോഴാണ് റെയില്‍വേ ടൈംടേബിള്‍ പുതുക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് ഒടുവിലായി ടൈം ടേബിള്‍ പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആറു മാസം ഇനിയും വൈകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.'- മുരളീധരന്‍ ചൂണ്ടിക്കാട്ടി.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com