കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം-വാളറ റോഡിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

വാഹനങ്ങള്‍ മുന്നോട്ടു പോകാന്‍ തടസം നേരിടുന്നുവെന്ന് യാത്രക്കാര്‍
നേര്യമംഗലം-വാളറ റോഡിൽ മലവെള്ളപ്പാച്ചിൽ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
നേര്യമംഗലം-വാളറ റോഡിൽ മലവെള്ളപ്പാച്ചിൽ/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ഇതുവഴി വാഹനത്തിൽ പോകുന്നവർ ജാ​ഗ്രത പാലിക്കണം. വെള്ളം റോഡിലേക്ക് ശക്തിയോടെ കുത്തിയൊലിക്കുന്നു.

വാഹനങ്ങള്‍ മുന്നോട്ടു പോകാന്‍ തടസം നേരിടുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മരം വീണുള്ള അപകടത്തിനും സാധ്യതയുണ്ട്. നെടുങ്കണ്ടം ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതിശക്തമായ മഴ തുടരുകയാണ്.

നെടുങ്കണ്ടത്ത് ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ ഒരേക്കർ കൃഷിഭൂമിയാണ് ഒലിച്ചു പോയത്. ഉരുപൊട്ടൽ സാധ്യക കണക്കിലെടുത്ത് പ്രദേശത്തെ 26 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com