അതിദരിദ്ര വിദ്യാര്‍ഥികള്‍ ആകെ 850 പേര്‍ മാത്രം, സൗജന്യയാത്ര നല്‍കുന്നതില്‍ എന്ത് നഷ്ടമാണ് ഉണ്ടാവുക?; സ്വകാര്യ ബസ് സമരത്തിനെതിരെ മന്ത്രി 

സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
മന്ത്രി ആന്റണി രാജു , ഫയൽ
മന്ത്രി ആന്റണി രാജു , ഫയൽ

തിരുവനന്തപുരം: സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ഥി കണ്‍സഷന്‍ പഠിക്കാന്‍ കമ്മിറ്റി ഉണ്ട്. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നടപ്പാക്കുന്നത് കേന്ദ്ര നിയമപ്രകാരമാണ്. ബസുകളില്‍ ക്യാമറ വയ്ക്കണമെന്നത് ബസ് ഉടമകളുടെ ആവശ്യമാണ്. രണ്ടുമാസം സമയമാണ് അവര്‍ ആവശ്യപ്പെട്ടത്. 10 മാസത്തെ സമയം കൊടുത്തെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കണമെന്നത് നേരത്തെയുള്ള തീരുമാനമാണ്. ഈ നിയമങ്ങള്‍ കെഎസ്ആര്‍ടിസിക്കും ബാധകമാണ്. ക്യാമറ ഘടിപ്പിക്കുന്നതിന് 4000 രൂപവരെ ബസ് ഒന്നിന് സബ്സിഡി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു. സമര തീരുമാനത്തില്‍നിന്ന് സ്വകാര്യ ബസ് ഉടമകള്‍ പിന്മാറണം. അതിദരിദ്ര വിദ്യാര്‍ഥികളായി സംസ്ഥാനത്ത് ആകെ ഉള്ളത് 850 പേര്‍ മാത്രമാണ്. ഇവര്‍ക്ക് സൗജന്യയാത്ര നല്‍കുന്നത് എന്ത് നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com