കളിയാക്കലുകളും ആക്രോശങ്ങളും വേണ്ട!; റോഡില്‍ എല്‍ ബോര്‍ഡ് വാഹനം കണ്ടാല്‍ ചെയ്യേണ്ടത്, മാര്‍ഗനിര്‍ദേശം 

റോഡില്‍ മുന്നില്‍ ലേണേഴ്‌സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം കണ്ടാല്‍ മറ്റു വാഹനങ്ങള്‍ കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
എൽ ബോർഡ് വാഹനം, സ്ക്രീൻഷോട്ട്
എൽ ബോർഡ് വാഹനം, സ്ക്രീൻഷോട്ട്

തിരുവനന്തപുരം: റോഡില്‍ മുന്നില്‍ ലേണേഴ്‌സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം കണ്ടാല്‍ മറ്റു വാഹനങ്ങള്‍ കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപ്രതീക്ഷിതമായി റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായി ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തെന്ന് വരാം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയിലായിരിക്കാം യാത്ര. ഇന്‍ഡിക്കേറ്ററും സിഗ്‌നലും കാണിക്കാന്‍ ചിലപ്പോള്‍ മറന്നുപോയേക്കാം. ഇതെല്ലാം മുന്‍കൂട്ടി കണ്ട് എല്‍ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും ഹോണ്‍ മുഴക്കി അവരെ പരിഭ്രാന്തരാക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടും  നമുക്കും മഹത്തായ മാതൃകകള്‍ സൃഷ്ടിക്കാം. കാരണം നാമും ഒരിക്കല്‍ അവരായിരുന്നു'- മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.


കുറിപ്പ്: 

ഒരിക്കല്‍ നാമും ലേണേഴ്‌സ് ഡ്രൈവിംഗ് ലൈസന്‍സിന് ഉടമയായിരുന്നു....
ലേണേഴ്‌സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡില്‍  കാണുമ്പോള്‍ 
അപ്രതീക്ഷിതമായി റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തേക്കാം എന്ന് കരുതിക്കൊണ്ട്, 
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയില്‍ ആയിരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇന്‍ഡിക്കേറ്ററും സിഗ്‌നലും കാണിക്കാന്‍ ചിലപ്പോള്‍ മറന്നുപോയേക്കാം എന്ന് മുന്‍കൂട്ടി കണ്ടു കൊണ്ട് ,
നമ്മളാണ് കരുതല്‍ പാലിക്കേണ്ടത് ....
അവരില്‍ നിന്നും അകലം പാലിച്ചും, ഹോണ്‍ മുഴക്കി  അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടും  നമുക്കും മഹത്തായ മാതൃകകള്‍ സൃഷ്ടിക്കാം ....
 *കാരണം നാമും ഒരിക്കല്‍ അവരായിരുന്നു* ....

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com