കളമശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു; 23 പേര്‍ക്ക് പരിക്ക്

യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം
സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുന്‍വശം
സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുന്‍വശം

കൊച്ചി: കളമശേരിക്ക് സമീപം കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. കളമശേരി മെഡിക്കല്‍ കോളജിനടുട്ട സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി.

കഴിഞ്ഞ ദിവസങ്ങളിലായി അവിടെ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുകയാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം മുഴുവന്‍ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com