'ഇനി കടലോളത്തിനൊപ്പം നടക്കാം'; എറണാകുളത്തെ ആദ്യ ഫ്‌ലോട്ടിങ് ബ്രിഡ്ജ് കുഴുപ്പിള്ളിയില്‍ നാളെ തുറക്കും

എറണാകുളം ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നാളെ തുറക്കും
കുഴുപ്പിള്ളി ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ്, സ്‌ക്രീന്‍ഷോട്ട്‌
കുഴുപ്പിള്ളി ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ്, സ്‌ക്രീന്‍ഷോട്ട്‌

കൊച്ചി: എറണാകുളം ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നാളെ തുറക്കും. വൈകീട്ട് 4.30നു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് കുഴുപ്പിള്ളി ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. 

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകും.100 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തില്‍ കടലോളത്തിനൊപ്പം നടക്കാനാകുമെന്നതാണ് ബ്രിഡ്ജിന്റെ സവിശേഷത. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്. 

ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെയും, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് കുഴുപ്പിള്ളി ബീച്ചില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നടപ്പാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com