വിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസെടുത്തു

വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല' എന്നാണ് ട്വീറ്റില്‍ പറയുന്നത്
അനില്‍ ആന്റണി/ഫയല്‍
അനില്‍ ആന്റണി/ഫയല്‍

കാസര്‍കോട്: മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടെന്ന ആരോപണത്തിതല്‍ ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്. കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതിചേര്‍ത്തത്. കാസര്‍കോട് കുമ്പളയില്‍ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.

വിദ്യാര്‍ഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കത്തെ വര്‍ഗീയനിറം കലര്‍ത്തി എക്‌സില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ടായിരുന്നു അനില്‍ ആന്റണിയുടെ ട്വീറ്റ്. 'വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല' എന്നാണ് ട്വീറ്റില്‍ പറയുന്നത്.

കേരളത്തില്‍ ബുര്‍ഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ്ലിം വിദ്യാര്‍ഥിനികള്‍ ബസില്‍ നിന്ന് ഇറക്കിവിടുന്നു എന്ന തലക്കെട്ടോടെയാണ് കുമ്പളയിലെ വിഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. കുമ്പളയിലെ കോളജ് വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു സംഭവം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com