ഗണേശ ചതുർഥി; കാസർകോട് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു 

വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്: കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി പ്രമാണിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിലാണ് ഗണേശ ചതുർഥി. ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com