പാലിയേക്കര ടോൾ നിരക്കിൽ ഇന്ന് മുതൽ വർധന, പുതിയ നിരക്ക് ഇങ്ങനെ

ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാ​ഗങ്ങൾക്കും 5 മുതൽ 10 രൂപ വരെ വർധിക്കും
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് നിരക്ക് വർധിച്ചത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാ​ഗത്തേക്ക് നിരക്കിൽ മാറ്റമില്ല. ബസ് ,ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 5 രൂപയുടെ വർധനയുണ്ടാകും.

ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാ​ഗങ്ങൾക്കും 5 മുതൽ 10 രൂപ വരെ വർധിക്കും. 10 കിലോമീറ്റർ ചുറ്റളവിൽ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കര ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. 

പുതുക്കിയ നിരക്ക് ഇങ്ങനെ

കാർ‌, വാൻ ജീപ്പ് വിഭാ​ഗം- ഒരു ഭാ​ഗത്തേക്ക് -90 രൂപ(മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്- 140 രൂപ(135 രൂപ)‌
ചെറുകിട വാണിജ്യ വാഹനങ്ങൾ- ഒരു ഭാ​ഗത്തേക്ക് 160 രൂപ, (മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്- 240 രൂപ(235 രൂപ)‌
ബസ് ട്രക്ക്- ഒരു ഭാ​ഗത്തേക്ക് 320 രൂപ (315 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപ(475 രൂപ)
മൾട്ടി ആക്സിൽ വാഹനങ്ങൾ- ഒരു ഭാ​ഗത്തേക്ക് 515 രൂപ(510 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775 രൂപ(765 രൂപ)‌

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com