അഭിഭാഷകയെ ലൈംഗികമായി അപമാനിച്ചു; അഭിഭാഷകന് ആറുമാസം തടവ്

അഭിഭാഷകയെ ലൈംഗികമായി അപമാനിച്ചു കേസില്‍ മാഹിയിലെ അഭിഭാഷകന് ആറ് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാഹി: അഭിഭാഷകയെ ലൈംഗികമായി അപമാനിച്ചു കേസില്‍ മാഹിയിലെ അഭിഭാഷകന് ആറ് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ. പള്ളൂര്‍ കളഭത്തില്‍ അഡ്വ. ടിസി വത്സരാജനെ(49)യാണ് മാഹി ജില്ലാ മുന്‍സിഫ് കം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2,000 രൂപ പിഴ ഒടുക്കാത്ത പക്ഷം ഒരാഴ്ച കൂടി തടവ് ശിക്ഷ അനുഭവിക്കണം.

അഡ്വ. ടിസി വത്സരാജന്‍ മോശമായ പദപ്രയോഗം നടത്തിയെന്ന് 2016 ജൂലായ് 14നാണ് അഭിഭാഷക പള്ളൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വത്സരാജിന്റെ പറമ്പിന്റെ കിഴക്ക് ഭാഗത്തുള്ള നഗരസഭയുടെ കൈത്തോട് സംബന്ധിച്ച വിഷയത്തില്‍ മാഹി മുന്‍സിഫ് കോടതിയിലെ സിവില്‍ കേസിന്റെ ഭാഗമായി സ്ഥലം പരിശോധിക്കാന്‍ കോടതി ചുമതലപ്പെടുത്തിയ അഡ്വക്കറ്റ് കമ്മിഷന്‍ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം.

2016 ജൂലായ് 13 ന് കമ്മീഷന്‍ എത്തിയപ്പോള്‍ പരാതിക്കാരിയായ അഭിഭാഷകയുടെ വീട്ട് മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോ എടുക്കണമെന്ന് പരാതിക്കാരി കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായായാണ് ടിസി വത്സരാജ് പരാതിക്കാരിക്കെതിരെ മോശമായ പദപ്രയോഗം നടത്തിയത്. മാഹി കോടതിയിലെ കേസ് വത്സരാജ് പുതുച്ചേരി ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ കോടതി തള്ളി. പിന്നിട് ഇതിനെതിരെ മദ്രാസ് ഹൈകോടതിയേയും സമീപിച്ചു. ഒടുവില്‍ മാഹി കോടതിയിലേക്ക് തന്നെ കേസ് മാറ്റുകയായിരുന്നു. വിവിധ കോടതികളില്‍ കയറിയിറങ്ങിയ കേസ് ആറ് വര്‍ഷത്തിന് ശേഷം 2022 ജൂണിലാണ് മാഹി കോടതിയില്‍ എത്തി വിചാരണ തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com