പ്രിയേഷ്, റീല്‍സ് വീഡിയോ
പ്രിയേഷ്, റീല്‍സ് വീഡിയോ

മാപ്പ്, ഇനി ആവര്‍ത്തിക്കില്ല; മഹാരാജാസ് കോളജില്‍ അധ്യാപകനോട് ഖേദപ്രകടനം നടത്തി വിദ്യാര്‍ഥികള്‍

കോളജ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് വിദ്യാര്‍ഥികളുടെ നടപടി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ശിക്ഷാ നടപടി നേരിട്ട ആറ് വിദ്യാര്‍ഥികള്‍. കോളജ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് വിദ്യാര്‍ഥികളുടെ നടപടി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. സിയു പ്രിയേഷിനോട് പറഞ്ഞു.

ശിക്ഷാനടപടി നേരിട്ട വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കാദമിക് കൗണ്‍സില്‍ തുടര്‍നടപടി തീരുമാനിച്ചത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ ഡോ. സിയു പ്രിയേഷിനെ അപമാനിച്ച സംഭവത്തില്‍ കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഫാസില്‍, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്. 

അധ്യാപകനെ അപമാനിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വ്യാപകമായ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. സംഭവത്തില്‍, അധ്യാപകന്‍ നേരത്തെ കോളജ് അധികൃതര്‍ക്കു നല്‍കിയ പരാതി പ്രിന്‍സിപ്പല്‍ പൊലീസിനു കൈമാറിയിരുന്നു.സ്വന്തം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസില്‍ താല്‍പര്യമില്ലെന്നറിയിച്ചതോടെ കേസ് എടുക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com