പുതുപ്പള്ളിയില്‍ 72.86 ശതമാനം പോളിങ്; കഴിഞ്ഞ തവണത്തേക്കാള്‍ 1.98 ശതമാനം കുറവ്

വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് തടയാന്‍ ചിലര്‍ സംഘടിത നീക്കം നടത്തിയെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ആരോപണം ജില്ലാ കലക്ടര്‍  തള്ളി
ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും/ എക്സ്പ്രസ്
ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും/ എക്സ്പ്രസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് 72.86 ശതമാനമെന്ന് ജില്ലാകലക്ടര്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1.98% കുറവാണ് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതില്‍നിന്ന് തടയാന്‍ ചിലര്‍ സംഘടിത നീക്കം നടത്തിയെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ആരോപണം ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി തള്ളി. 

പുതുപ്പള്ളി മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തപാല്‍ വോട്ടുകള്‍ കൂട്ടാതെയുള്ള കണക്കാണിത്. പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും, വിദേശത്തുള്ളവര്‍ക്ക് ഉടന്‍ വരാന്‍ കഴിയാതിരുന്നതുമാകും പോളിങ് ശതമാനം കൂടാതിരിക്കാന്‍ കാരണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.  

179 പോളിങ് സ്‌റ്റേഷനുകളിലും വൈകീട്ട് ആറു മണിക്ക് തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനായി. പോളിങ് വൈകിയതില്‍ തെറ്റില്ല. സാങ്കേതിക തകരാര്‍ മൂലമല്ല പോളിങ് വൈകിയത്. പോളിങ് വൈകിയ മൂന്ന് ബൂത്തുകളിലും വൈകിട്ട് 6.40ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയായെന്നും കലക്ടര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com