എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു
അരുണ്‍ കുമാര്‍ സിന്‍ഹ, എക്സ്
അരുണ്‍ കുമാര്‍ സിന്‍ഹ, എക്സ്

തിരുവനന്തപുരം: എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്.

1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിന്‍ഹ, സംസ്ഥാനത്ത് നിരവധി പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിട്ടുണ്ട്.  നാലുവര്‍ഷം മുന്‍പ് എഡിജിപി ആയിരിക്കേയാണ് ഡെപ്യൂട്ടേഷനില്‍ കേന്ദ്രത്തിലേക്ക് പോയത്.  

എസ്പിജി ഡയറക്ടര്‍ ആയിരിക്കേ മെയ് മാസത്തിലാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി അവസാനിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് സര്‍വീസ് നീട്ടിനല്‍കുകയായിരുന്നു. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ പ്രധാന ചുമതലകള്‍ തേടിയെത്തിയത്. ബിഎസ്എഫില്‍ അടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് ഹസാരിബാഗ് സ്വദേശിയായ അരുണ്‍ കുമാര്‍ സിന്‍ഹയ്ക്ക് ഭാര്യയും രണ്ടുമക്കളുമാണ് ഉള്ളത്.


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com