കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കയറിപ്പിടിച്ചു;  മൊബൈലില്‍ വിളിച്ചുപറഞ്ഞു; ഭര്‍ത്താവ് എത്തി പ്രതിയെ പിടികൂടി

തിരുവന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു സംഭവം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സഹയാത്രികനായ യുവാവാണ് യുവതിയെ കടന്നുപിടിച്ചത്. ഇതോടെ യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ വിളിച്ച് ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവെത്തി യുവാവിനെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തിരുവന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു സംഭവം. മുന്‍സീറ്റിലിരുന്ന യുവതിയെ ഇയാള്‍ അതിക്രമിച്ചു. രണ്ട് തവണ യുവാവ് സ്പര്‍ശിച്ചതിനെ തുടര്‍ന്ന് യുവതിയെ ഇയാളോട് കയര്‍ത്തുസംസാരിച്ചു. പിന്നീട് ബസ് യാത്ര തുടര്‍ന്നതോടെ ഇയാള്‍ വീണ്ടും കയറിപ്പിടിച്ചതോടെയാണ് യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചത്.

ബസ് കാട്ടാക്കട സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബസില്‍ കയറി ഭര്‍ത്താവ് പ്രതിയെ പിടികൂടുകയായിരുന്നു. തന്റെ പേര് പ്രമോദ് ആണെന്നും താന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണെന്നുമാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com