തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ തോട്ടില്‍ മരിച്ച നിലയില്‍; ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍ കുത്തിവച്ച സിറിഞ്ചും മരുന്നുകളും

വാഹനത്തിനുള്ളില്‍ നിന്നു ഡോക്ടര്‍ കുത്തിവച്ചു എന്ന് കരുതുന്ന സിറിഞ്ചും മരുന്നും കണ്ടെത്തിയിട്ടുണ്ട്.
തോടിന് സമീപം ഉപേക്ഷിക്കപ്പെട്ട ഡോക്ടറുടെ കാര്‍
തോടിന് സമീപം ഉപേക്ഷിക്കപ്പെട്ട ഡോക്ടറുടെ കാര്‍

തിരുവനന്തപുരം: തിരുവനന്തപരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. അമയിഴഞ്ചാന്‍ തോട്ടില്‍ വച്ചാണ് ഡോക്ടര്‍ ബിപിന്റെ മൃതദേഹം കണ്ടെത്തിയത. ആത്മഹത്യയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. 

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തോട്ടില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസ് അറിയിക്കുന്നത്. തോടിന് സമീപം കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. ആമയിഴഞ്ചാന്‍ തോട്ടിലെ ചതുപ്പ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോടിന് സമീപത്ത് ഉപേക്ഷിച്ച കാര്‍ ഡോക്ടറുടേതാണെന്ന് കണ്ടെത്തിയത്. വാഹനത്തിനുള്ളില്‍ നിന്നു ഡോക്ടര്‍ കുത്തിവച്ചു എന്ന് കരുതുന്ന സിറിഞ്ചും മരുന്നും കണ്ടെത്തിയിട്ടുണ്ട്. അനസ്‌തേഷ്യ ഡോക്ടറായതുകൊണ്ട് മയങ്ങാനുള്ള മരുന്ന് കുത്തിവച്ച ശേഷം വാഹനം ഉപേക്ഷിക്കുകയും അതിനുശേഷം ഡോക്ടര്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം.

ഒരു മണിക്ക് ശേഷമാണ് കാര്‍ ഇവിടെയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ എത്തിയിരുന്നില്ലെന്നും ഡോക്ടര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com