അടിയന്തരസാഹചര്യത്തിൽ വിളിച്ചുവരുത്തിയാൽ അധികതുക; ഡോക്ടർമാരുടെ കോൾ ഡ്യൂട്ടി അലവൻസ് വർധിപ്പിച്ചു 

ഗൈനക്കോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരുടെ ആനുകൂല്യമാണ് ഉയർത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പതിവ് ഡ്യൂട്ടിക്ക് ശേഷം അടിയന്തരചികിത്സകൾക്കായി ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നതിന് ഡോക്ടർമാർക്ക് നൽകുന്ന കോൾ ഡ്യൂട്ടി അലവൻസ് വർധിപ്പിച്ചു. ഗൈനക്കോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരുടെ ആനുകൂല്യമാണ് ഉയർത്തിയത്. രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് മണി വരെയുള്ള സമയത്തെ അടിയന്തര ചികിത്സകളാണ് കണക്കാക്കുന്നത്. 

അടിയന്തരസാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽനിന്ന് സർക്കാർ ആശുപത്രികളിലേക്ക് വിളിച്ചുവരുത്തുന്ന അനസ്തെറ്റിസ്റ്റിനു നൽകുന്ന തുകയും വർധിപ്പിച്ചിട്ടുണ്ട്. ഒരു ഡോക്ടർമാത്രമുള്ള സ്പെഷ്യാലിറ്റികളിൽ വൈകിട്ട് അഞ്ച് മണി മുതലുള്ള അധികജോലിക്ക് വർധിച്ച ആനുകൂല്യം ലഭിക്കും. ആശുപത്രിയിൽനിന്ന് വാഹനസൗകര്യം ഒരുക്കുന്നില്ലെങ്കിൽ ട്രാൻസ്പോർട്ട് അലവൻസിനും അർഹതയുണ്ട്.

പ്രസവം, ഗർഭകാല ചികിത്സാസൗകര്യങ്ങളുള്ള സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കാണ് ഇതിന് അർഹത. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഉയർന്ന ആനുകൂല്യം നൽകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com