'വിവാഹ ബന്ധങ്ങള്‍ പെട്ടെന്ന് ശിഥിലമാകുന്നു'; കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ്, റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് നടത്തുന്നതില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് നല്‍കുന്നത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു മാസത്തിനകം പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരിഗണനാര്‍ഹമായ കാര്യമാണെന്നും കമ്മിഷന്‍ ആക്ടിങ് ചെയര്‍പഴ്‌സന്‍ കെ ബൈജുനാഥ് പറഞ്ഞു. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ പ്രഫ. വര്‍ഗീസ് മാത്യു സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

വിവാഹ ബന്ധങ്ങള്‍ വളരെ പെട്ടെന്ന് ശിഥിലമാകുന്നതും വിവാഹബന്ധങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നതും ആശങ്കാജനകമാണ്. കുടുംബ കോടതികളിലെ വ്യവഹാരങ്ങള്‍ വര്‍ദ്ധിക്കുന്നതും കൂടുതല്‍ കുടുംബകോടതികള്‍ക്കുള്ള ആവശ്യമുയരുന്നതും പതിവ് കാഴ്ചയാണെന്നും കമ്മിഷന്‍ വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com