വിഴുപ്പ് അലക്കിയാലേ മാലിന്യം കളയാനാവൂ,  അല്ലെങ്കില്‍ നാറും; സ്ഥിരം പരാതിക്കാരാനാവാന്‍ ഇല്ലെന്ന് കെ മുരളീധരന്‍

അത്രയ്ക്ക് ചീപ്പായിട്ടൊന്നും പറയുന്ന ആളല്ല താനെന്ന് കെ മുരളീധരന്‍ 
കെ മുരളീധരന്‍
കെ മുരളീധരന്‍

കോഴിക്കോട്: മാലിന്യം കളയാനാണ് വിഴുപ്പലക്കുന്നതെന്നും അല്ലെങ്കില്‍ നാറുമെന്നും വേണ്ട സമയത്ത് വിഴുപ്പലക്കി ശുദ്ധമാക്കണമെന്നതാണ് തന്റെ നിലപാടെന്നും കെ മുരളീധരന്‍. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം അംഗീകരിക്കുന്നു. അതിനര്‍ഥം പരാതി ഇല്ലെന്നല്ല, എന്നാല്‍ സ്ഥിരം പരാതിക്കാരാനാവാന്‍ താന്‍ ഇല്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

ലോക്‌സഭാ സീറ്റില്‍ ഇരുപതില്‍ ഇരുപതും ജയിക്കണമെന്നാണ് ആഗ്രഹം.  ഇനിയൊരു അനാവശ്യവിവാദം വേണ്ടെന്നാണ് തീരുമാനം.  ജനം കാര്യമായ ഉത്തരവാദിത്വമാണ് യുഡിഎഫിനെ ഏല്‍പ്പിച്ചത്. അത് വിമര്‍ശനം കൊണ്ട് ഇല്ലാതാവുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാവരുത്. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം അംഗീകരിക്കുക. അതിനെ ചോദ്യം ചെയ്യാനില്ല. ഇത് ചോദ്യം ചെയ്യുന്നവര്‍ പുറത്തുപോകേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു.

വിഴുപ്പലക്കുക എന്ന പ്രയോഗത്തോട് തനിക്ക് യോജിപ്പില്ല. വിഴുപ്പ് അലക്കിയാല്‍ അല്ലേ പിന്നെയും ആ തുണി  ഉപയോഗിക്കാന്‍ പറ്റുക. മാലിന്യം കളയാനാണ് വിഴുപ്പലക്കുന്നത്. അല്ലെങ്കില്‍ നാറും. വേണ്ട സമയത്ത് വിഴുപ്പലക്കി ശുദ്ധമാക്കണമെന്നതാണ് തന്റെ നിലപാട്. വിഴുപ്പുകള്‍ ഉണ്ടെങ്കില്‍ അത് അലക്കിയാല്‍ ശുദ്ധമായി ഉപയോഗിക്കാം മുരളീധരന്‍ പറഞ്ഞു. തങ്ങളെല്ലാം ഹൈക്കമാന്‍ഡിന് കീഴടങ്ങിയ പാര്‍ട്ടി നേതാക്കളാണ്. ഹൈക്കമാന്‍ഡാണ് സുപ്രീം. ആരുപറഞ്ഞാലും അനുസരിക്കില്ലെന്ന് പറഞ്ഞാല്‍ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ പറ്റുമേ?.  ഞങ്ങളുടെ പ്രയാസങ്ങളൊക്കെ പറഞ്ഞു എന്നുവരുമെന്നും മുരളീധരന്‍ പറഞ്ഞു.

ലോക്‌സഭയിലേക്ക് മത്സരിക്കാതെ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; മത്സരംഗത്തേക്ക് ഇല്ലെന്നാണ് താന്‍ പാര്‍ട്ടിയെ അറിയിച്ചത്. പാര്‍ലമെന്റിലേക്കും ഇല്ല, രണ്ട് കൊല്ലം കഴിഞ്ഞ് നിയമസഭയിലേക്കും ഇല്ല. നിയമസഭയിലേക്ക് എന്നുപറയാന്‍ അത്രയ്ക്ക് ചീപ്പായിട്ടൊന്നും പറയുന്ന ആളല്ല താനെന്നും മുരളീധരന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ വിജയത്തിനുള്ള ക്രഡിറ്റ് യുഡിഎഫാണ്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് എന്ന നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. എല്ലാവരും ഏല്‍പ്പിച്ച ജോലി ചെയ്തു. യുഡിഎഫ് ഒറ്റക്കെട്ടാണ് തോന്നിയപ്പോള്‍ ജനം വോട്ട് ചെയ്തു. നാളെയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സോളാര്‍ കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവരെ പുറത്തുകൊണ്ടുവരണം. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കെട്ടുകഥകള്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ് ക്രൂരമാണ്. ഉമ്മന്‍ചാണ്ടിയോട് ഇത് രണ്ടും ചെയ്തു. ഇത് ഭാവിയില്‍ ആവര്‍ത്തിക്കരുത്.സിബിഐ റിപ്പോര്‍ട്ട് ആയത് കൊണ്ട ജ്യൂഡിഷ്യല്‍ അന്വേഷണമാണ് നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com