‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’, സിനിമയിൽ മുന്നറിയിപ്പില്ലെങ്കിൽ തടവില്ല; പകരം അരലക്ഷം രൂപ പിഴ

അബ്കാരി ഭേദഗതി ബില്ലിലൂടെയാണ് തടവുശിക്ഷയിൽ ഇളവുവരുത്തിയത്
മൂവി സ്ക്രീൻഷോട്ട്
മൂവി സ്ക്രീൻഷോട്ട്

തിരുവനന്തപുരം: സിനിമയിലെ മദ്യപാന രം​ഗങ്ങളിൽ മുന്നറിയിപ്പ് പ്രദർശിപ്പിച്ചില്ലെങ്കിൽ ഇനി തടവുശിക്ഷ ഇല്ല. പകരം പിഴ തുക അരലക്ഷമായി ഉയർത്തി. ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കാതിരുന്നാൽ നേരത്തേ ആറ് മാസം വരെ തടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ. അബ്കാരി ഭേദഗതി ബില്ലിലൂടെയാണ് തടവുശിക്ഷയിൽ ഇളവുവരുത്തിയത്. 

അബ്കാരി നിയമത്തിലെ 55 എച്ച്, 55 ഐ വകുപ്പുകൾ പ്രകാരം സിനിമയിൽ മുന്നറിയിപ്പ് കൊടുക്കാതിരിക്കുന്നതും നിയമവിരുദ്ധമായ മദ്യ പരസ്യങ്ങൾ നൽകുന്നതും ക്രിമിനൽ കുറ്റമായിരുന്നു. ഇനി രണ്ടു കുറ്റങ്ങൾക്കും ക്രിമിനൽ കേസെടുക്കില്ല. അതേസമയം സർക്കാരിന്റെ നടപടി മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു പ്രതിപക്ഷം വിമർശിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com