സ്ഥിരം ക്യാപ്‌സൂള്‍ വേണ്ട; ജിഎസ്ടി വരുമാനം കൂട്ടിയില്ല; ധനപ്രതിസന്ധിയില്‍ അടിയന്തരപ്രമേയവുമായി കോണ്‍ഗ്രസ്

ഞങ്ങളാരും കേന്ദ്രത്തിന്റെ വക്കീലന്‍മാരല്ല, ഇവിടുത്തെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും അതിന് പരിഹാരം കാണാനുമാണ് നിയമസഭയിലേക്ക് തെരഞ്ഞടുത്തത്.
റോജി എം ജോണ്‍
റോജി എം ജോണ്‍

തിരുവന്തന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി നിലനില്‍ക്കുന്നത് എന്തുകൊണ്ടെന്ന് എന്നുചോദിച്ചാല്‍ എല്ലാത്തിനും ഒരേ ഉത്തരമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാലിന് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍. റവന്യൂ വരുമാനത്തില്‍ കുറവുണ്ടായി, ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തി, കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ച് എന്നുമാത്രമാണ് ധനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് റോജി എം ജോണ്‍ പറഞ്ഞു. 

ഞങ്ങളാരും കേന്ദ്രത്തിന്റെ വക്കീലന്‍മാരല്ല, ഇവിടുത്തെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും അതിന് പരിഹാരം കാണാനുമാണ് നിയമസഭയിലേക്ക് തെരഞ്ഞടുത്തത്. ലോക്‌സഭയിലും രാജ്യസഭയിലും ഇത് സംബന്ധിച്ച് കൊണ്ടുവരേണ്ടത് അവിടെ കൊണ്ടുവന്നിട്ടുണ്ട്. ഇനിയും കൊണ്ടുവരുമെന്നും എംഎല്‍എ പറഞ്ഞു. 

ജിഎസ്ടി വരുന്നതുകൊണ്ട് കണ്‍സ്യൂമര്‍ സ്റ്റേറ്റായ കേരളത്തില്‍ വരുമാനം കൂടുമെന്നായിരുന്നു മുന്‍ ധനമന്ത്രി പറഞ്ഞത്. എന്നാല്‍ ജിഎസ്ടി മൂലം സംസ്ഥാനത്തെ വരുമാനം കൂടിയില്ല. വര്‍ഷം ഐജിഎസ്ടി നഷ്ടം മാത്രം 5,000 കോടിയാണ്. റവന്യൂ കമ്മി ഗ്രാന്റായി ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് കേരളത്തിനാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലുമാണ്.  53,000കോടിയില്‍ ഭൂരിപക്ഷവും കേരളം വാങ്ങി. അടുത്തവര്‍ഷം ഈ വകയില്‍ ഒന്നും കിട്ടില്ലെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച് റോജി എം ജോണ്‍ പറഞ്ഞു. സര്‍ക്കാര്‍ നികുതി കുടിശ്ശിക പോലും പിരിച്ചെടുക്കുന്നില്ല. അതുമൂലം സാധാരണക്കാരന്റെ മേല്‍ അധികനികുതി ഭാരം ഉണ്ടാകുന്നുവെന്നും കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി മാറിയെന്നും റോജി എം ജോണ്‍ പറഞ്ഞു. 

അതേസമയം പ്രതിപക്ഷം ബിജെപിക്ക് വേണ്ടിയാണ് വാദിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപയ്ക്ക് തൊഴുത്ത് നിര്‍മിച്ചെന്ന പ്രചാരണം കള്ളമാണെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്രയോ വലിയതാണെന്നും കടകം പള്ളി തിരിച്ചടിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com