'പെൺപ്രതിമ തന്ന് പ്രകോപിപ്പിക്കരുത്', സംസ്ഥാന പുരസ്കാര വിതരണ വേദിയിൽ അലൻസിയർ

സ്ത്രീവിരുദ്ധ പരമാർശവുമായി നടൻ അലൻസിയർ
നടൻ അലൻസിയർ
നടൻ അലൻസിയർ

തിരുവനന്തപുരം: പെൺപ്രതിമ തന്ന് പ്രകോപിപ്പിക്കരുതെന്ന് നടൻ അലൻസിയർ. സംസ്ഥാന പുരസ്കാര വിതരണ വേദിയിൽ സെപ്‌ഷ്യൽ ജൂറി പുരസ്‌കാരം വാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ സ്ത്രീവിരുദ്ധ പരമാർശം.

ആൺക്കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺക്കരുത്തുള്ള പ്രതിമ നൽകണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആൺപ്രതിമ ലഭിക്കുന്ന ദിവസം താൻ അഭിനയം നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണം. സ്പെഷ്യൽ ജൂറി പുരസ്കാരത്തുക വർധിപ്പിക്കണം. 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലൻസിയർ വേദിയിൽ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചേര്‍ന്നാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. സംവിധായകന്‍ ടിവി ചന്ദ്രനെ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നിവരും മറ്റു പുരസ്‌കാര ജേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക് വേണ്ടി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഏറ്റുവാങ്ങിയത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അനുമോദന പ്രഭാഷണം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com