മയക്കുമരുന്ന് കേസിൽ നിന്നും ഊരാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി; വൈത്തിരി പൊലീസ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ 

കൈക്കൂലി കേസിൽ ഇൻസ്‌പെക്ടർ ജയനെ സസ്‌പെൻഡ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൽപ്പറ്റ:  ഡിജെ പാർട്ടിയിൽ ലഹരി ഉപയോ​ഗിച്ച കേസിൽ നിന്നും ഹോം സ്റ്റേ ഉടമയെ ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ വൈത്തിരി പൊലീസ് ഇൻസ്‌പെക്ടർ ജയനെ സസ്‌പെൻഡ് ചെയ്തു. ഡിജെ പാർട്ടിക്കായും വിൽപ്പനക്കായും കൊണ്ടുവന്ന എംഡിഎംഎ സൂക്ഷിച്ച സംഭവത്തിൽ ഒൻപതംഗ സംഘത്തെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പത്താം പ്രതിയാണ് ഹോംസ്‌റ്റേ ഉടമ. 

കേസിൽ ജയൻ ഒന്നേകാൽ ലക്ഷം രൂപ ഹോംസ്‌റ്റേ ഉടമയിൽ നിന്നും കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തി. ഇതേ തുടർന്നാണ് നടപടി. കേസിൽ നിന്നും ഹോംസ്‌റ്റേ ഉടമയെ ഒഴിവാക്കാനായി ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com