'മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നു'; അലന്‍സിയറിന് എതിരെ മന്ത്രി ചിഞ്ചുറാണി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ നടന്‍ അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
അലന്‍സിയര്‍, ചിഞ്ചുറാണി
അലന്‍സിയര്‍, ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ നടന്‍ അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിനു നിരക്കാത്തതുമാണ്. അനുചിതമായ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്ന് ചിഞ്ചുറാണി ആവശ്യപ്പെട്ടു.

മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചു കൊണ്ടാണു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മന്ത്രി പറഞ്ഞു.

പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള പ്രതിമ തരണമെന്നുമായിരുന്നു അലന്‍സിയറിന്റെ പ്രസ്താവന. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com