'നീട്ടിയ കാലാവധി വേണ്ടെന്നു വെച്ചു', വേണു രാജാമണി ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞു

സേവനം ഇന്ന് കൊണ്ട് അവസാനിപ്പിക്കുന്നതായി വേണു രാജാമണി സർക്കാരിനെ അറിയിച്ചു.
വേണു രാജാമണി/ ഫെയ്‌സ്‌ബുക്ക്
വേണു രാജാമണി/ ഫെയ്‌സ്‌ബുക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി സ്ഥാനം ഒഴിഞ്ഞു. ‌സേവനം തുടരാൻ താൽപര്യമില്ലെന്ന് വേണു രാജാമണി സർക്കാരിനെ അറിയിച്ചു. ഇന്നു വരെയായിരുന്നു അദ്ദേഹത്തിന്റെ സേവന കാലാവധി. ഇത് രണ്ട് ആഴ്‌ചത്തേക്ക് കൂടി സർക്കാർ നീട്ടിയിരുന്നു. എന്നാൽ സേവനം ഇന്ന് കൊണ്ട് അവസാനിപ്പിക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചു.

2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിക്കുന്നത്. വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ നെതര്‍ലെന്‍സ് അംബാസിഡറായ വേണു രാജാമണിയെ നിയമിച്ചിരുന്നത്. ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ ഒരു വർഷത്തേക്കാണ് നിയമിച്ചത്. പിന്നീട് ഒരു വർഷം കൂടി നീട്ടിനൽകിയിരുന്നു.

തുടർന്ന് കാലാവധി രണ്ടാഴ്‌ചത്തേക്ക് മാത്രം നീട്ടി നൽകിയ സർക്കാർ ഉത്തരവ് അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് ചർച്ച ഉയർന്നിരുന്നു. സർക്കാർ നീണ്ടിയ കാലാവധി പ്രകാരം സെപ്‌റ്റംബർ 30 ആണ് അവസാന തീയതി.1986 ബാച്ച് റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com