ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ 61 പേരുടെ പരിശോധനാഫലം നെഗറ്റീവ്; നിപയില്‍ കൂടുതല്‍ ആശ്വാസം

11-ാം തീയതി മരിച്ച ഹാരിസുമായി അടുത്ത്  ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളുമായി സംസാരിക്കുന്നു/ ടിവി ദൃശ്യം
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളുമായി സംസാരിക്കുന്നു/ ടിവി ദൃശ്യം


കോഴിക്കോട്: നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ  61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതില്‍ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവരും ഉള്‍പ്പെടും. കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി അടുത്ത്  ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ 22 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഐസിയുവില്‍ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. 13 പേര്‍ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്.

കേന്ദ്രസംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com