തൃശൂര്‍ 'എടുക്കാന്‍' ഒരുങ്ങുമ്പോള്‍ കൊല്‍ക്കത്ത നിയമനം; സുരേഷ് ഗോപിക്ക് അതൃപ്തി, റിപ്പോര്‍ട്ട് 

രാഷ്ട്രീയത്തില്‍ തന്നെ 'ഒതുക്കാനുള്ള' നീക്കമാണെന്നു സുരേഷ് ഗോപി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
സുരേഷ് ​ഗോപി/ ഫെയ്സ്ബുക്ക് ചിത്രം
സുരേഷ് ​ഗോപി/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചതില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് അതൃപ്തിയെന്നു റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങുന്നതിനിടയിലാണ് പുതിയ നിയമനം. അതു രാഷ്ട്രീയത്തില്‍ തന്നെ 'ഒതുക്കാനുള്ള' നീക്കമാണെന്നു സുരേഷ് ഗോപി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും മുമ്പ് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. കേന്ദ്ര നേതൃത്വം നിയമനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരേഷ് ഗോപി പരസ്യ പ്രതികരണത്തിനു മുതിരില്ല. എന്നാല്‍ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. 

അതേസമയം സുരേഷ് ഗോപിയുടെ പുതിയ നിയമനത്തില്‍ തങ്ങള്‍ക്കു റോളൊന്നുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ പറയുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്ന ശേഷമാണ് ഇക്കാര്യം തങ്ങള്‍ അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കുന്നു.

അതിനിടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താലും സജീവരാഷ്ട്രീയത്തില്‍ തുടരുന്നതില്‍ സുരേഷ് ഗോപിക്കു തടസ്സമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com