അഴീക്കോടൻ ദിനം ഇന്ന്‌, എം വി ഗോവിന്ദൻ തൃശൂരിൽ; കരുവന്നൂർ വിവാദത്തിൽ രാഷ്ട്രീയപ്രതിരോധത്തിന് സിപിഎം 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനിൽക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി തൃശൂരിലെത്തുന്നത്
എംവി ഗോവിന്ദന്‍ / ഫയല്‍
എംവി ഗോവിന്ദന്‍ / ഫയല്‍

തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് തൃശൂർ ജില്ലയിലെത്തും. അഴീക്കോടൻ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനാചരണത്തിൽ പങ്കെടുക്കാനാണ് എം വി ഗോവിന്ദനെത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനിൽക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി തൃശൂരിലെത്തുന്നത്. ഇഡി കേസ് രാഷ്ട്രീയമായി നേരിടാനുള്ള തന്ത്രങ്ങളടക്കം ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോ​ഗവും ഇന്ന് ചേരും.

അഴീക്കോടൻ കുത്തേറ്റുവീണ തൃശൂർ ചെട്ടിയങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ സ്‌മൃതിമണ്ഡപത്തിൽ രാവിലെ പുഷ്‌പാർച്ചന നടത്തും. വളന്റിയർ മാർച്ചിനുശേഷം വൈകിട്ട്‌ അഞ്ച് മണിക്ക് തേക്കിൻകാട്‌ മൈതാനിയിൽ ചേരുന്ന അനുസ്‌മരണസമ്മേളനം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി കെ ബിജു, സംസ്ഥാനകമ്മിറ്റി അംഗം എ സി മൊയ്തീൻ എം‌എൽഎ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. കരുവന്നൂർ വിഷയത്തിൽ കേന്ദ്രത്തിനും ഇ ഡിക്കുമെതിരെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നെങ്കിലും കൂടുതൽ ജനശ്രദ്ധ ഉറപ്പാക്കാനാണ് പൊതുസമ്മേളനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com