ഗോവയിലേക്ക് ടൂർ, മടക്കയാത്രയിൽ മദ്യം കടത്തി; പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽ

ടിടിഐ പ്രിൻസിപ്പൽ, ടൂർ ഓപ്പറേറ്റർ, ബസ് ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഗോവയിൽനിന്ന് രേഖകളില്ലാതെ മദ്യം കടത്തിയതിന് കൊല്ലത്തെ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രിൻസിപ്പലടക്കം നാലുപേർ പിടിയിൽ. ടിടിഐ പ്രിൻസിപ്പൽ, ടൂർ ഓപ്പറേറ്റർ, ബസ് ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു. കൊല്ലം സ്വദേശികളായ ഷിജു(450, അനന്തു (23), നിധിൻ (28), അജിത് ജോയ് (51) എന്നിവരാണ് അറസ്റ്റിലായത്. കോളജിൽനിന്നു വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിലാണ് ഇവർ മദ്യം കടത്തിയത്. 

ടിടിസി വിദ്യാർഥികളായ 33 പെൺകുട്ടികളും ആറ് ആൺകുട്ടികളും പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കൊച്ചി പാലാരിവട്ടത്തുവച്ചാണ് എക്സൈസ് സംഘം ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഇവരിൽ നിന്ന് 50 കുപ്പി മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. ബസിൻറെ ലഗേജ് അറയിലെ ബാഗുകളിൽനിന്നാണ് മദ്യം പിടികൂടിയത്.

തിരുവനന്തപുരത്തെ എക്സൈസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഇന്നലെ പുലർച്ചെയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം സജീവ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിൻസിപ്പലിന്റെയും ടൂർ ഓപ്പറേറ്റർ, ബസ് ജീവനക്കാൻ എന്നിവരുടെയും ബാഗുകളിൽ നിന്നാണ് 50 കുപ്പികളിലായി 32 ലിറ്റർ മദ്യം കണ്ടെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com