'കേരളത്തിന് അർഹമായത് എല്ലാം കിട്ടും'; രാജ്മോഹൻ ഉണ്ണിത്താന് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി

400 ൽ പത്തല്ല, അതിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് കിട്ടുമെന്നും വി മുരളീധരൻ പറഞ്ഞു
വി മുരളീധരന്‍/ ഫയൽ
വി മുരളീധരന്‍/ ഫയൽ

കാസർകോട്: കേരളത്തിന് അർഹമായത് എല്ലാം കിട്ടുമെന്ന് രാജ്മോഹൻ ഉണ്ണിത്താന് മറുപടിയായി കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്മോഹൻ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ട. 400 ൽ പത്താണ് അദ്ദേഹം ചോദിച്ചത്. അതു വളരെ കുറഞ്ഞുപോയി. 400 ൽ പത്തല്ല, അതിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് കിട്ടുമെന്നും വി മുരളീധരൻ പറഞ്ഞു. 

43 ൽ രണ്ടെണ്ണമാണ് കിട്ടിയത്. അതായത് 20 ശതമാനമായി. നരേന്ദ്രമോദിയുടെ സർക്കാരിൽ കേരളത്തിന് ലഭിക്കേണ്ടത് അർഹമായിട്ടുള്ളത് എല്ലാം കിട്ടുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കേണ്ട അർഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടിരുന്നു. 

വന്ദേഭാരത് ട്രെയിനുകൾ ആരുടേയും കുടുംബ സ്വത്തല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിന് അർഹതപ്പെട്ടതാണ് വന്ദേഭാരത്. കേരളത്തിന് 10 വന്ദേഭാരത് ട്രെയിന് അർഹതയുണ്ടെന്നും കാസർകോട് വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനച്ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

കേന്ദ്രമന്ത്രി വി മുരളീധരൻ വേദിയിൽ ഇരിക്കെയായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനം. നമ്മുടെ രാജ്യം ഭരിക്കുന്ന ഓരോ ആളുകളും ചെയ്യുന്ന കാര്യം നമ്മൾ അം​ഗീകരിക്കും. അതിനെ അനുമോദിക്കും. പ്രതിപക്ഷ എംപിമാർക്ക് അർഹമായ പരി​ഗണന പല കാര്യത്തിലും സർക്കാർ തരുന്നുണ്ട്. അതു പരസ്യമായി പറയുന്ന പാർലമെന്റ് അം​ഗമാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com