‌‌‌'കോട്ടയം കുഞ്ഞച്ചൻ', വ്യാജ ഫേയ്സ്‌ബുക്ക്‌ പേജിലൂടെ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കെ എസ് യു പ്രവർത്തകൻ അറസ്റ്റിൽ 

ഡിവൈഎഫ്‌ഐ വനിത നേതാവിന്റെ ചിത്രം മോർഫ് ചെയ്ത് അശ്ലീലവിഡിയോ തയ്യാറാക്കി ഓൺലൈനിൽ പ്രചരിപ്പിച്ചെന്നാണ് കേസ്
എബിൻ
എബിൻ

പാലക്കാട്: 'കോട്ടയം കുഞ്ഞച്ചൻ' എന്ന പേരിൽ വ്യാജ ഫേയ്സ്‌ബുക്ക്‌ പ്രൊഫൈലിലൂടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്‌ കാണിച്ചുള്ള പരാതിയിൽ കെ എസ് യു പ്രവർത്തകൻ എബിൻ വീണ്ടും പിടിയിൽ. ഡിവൈഎഫ്‌ഐ വനിത നേതാവിന്റെ ചിത്രം മോർഫ് ചെയ്ത് അശ്ലീലവിഡിയോ തയ്യാറാക്കി ഓൺലൈനിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് സൈബർ ആക്രമണത്തിന്റെ പേരിൽ എബിൻ അറസ്റ്റിലാകുന്നത്. 

കെ എസ് യു നെയ്യാറ്റിങ്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ് എബിൻ. തിരുവാഴിയോട് സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകയാണ് പരാതിക്കാരി. കോട്ടയം കുഞ്ഞച്ചനെന്ന വ്യാജ പേരിൽ സാമൂഹ്യമാധ്യമ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു പോസ്റ്റിട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് തിരുവനന്തപുരത്തെത്തിയാണ് എബിനെ അറസ്റ്റ് ചെയ്തത്. 

സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാർക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ടതിന് കഴിഞ്ഞ ദിവസം എബിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് പിടികൂടിയിരുന്നു. എ എ റഹീം എംപിയുടെ ഭാര്യ, സിപിഎം നേതാവ് അന്തരിച്ച പി ബിജുവിന്റെ ഭാര്യ എന്നിവരായിരുന്നു പരാതിക്കാർ. ഈ കേസിൽ കോടതിയിൽ ഹാജരാക്കിയ എബിന് അന്നുതന്നെ ജാമ്യം ലഭിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com