'പുരുഷനെ കൊന്നിട്ട് ഒരു സ്ത്രീയും പുറത്തു വിലസണ്ട'; ​ഗ്രീഷ്‌മയുടെ ജാമ്യത്തിനെതിരെ മെൻസ് അസോസിയേഷൻ

ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കും 
ഷാരോണ്‍ രാജും ഗ്രീഷ്മയും
ഷാരോണ്‍ രാജും ഗ്രീഷ്മയും

ഷാരോൺ വധക്കേസ് പ്രതി ​ഗ്രീഷ്‌മയ്‌ക്ക് ജാമ്യം നൽകിയതിനെതിരെ ഓള്‍ കേരള മെൻസ് അസോസിയേഷൻ. ​പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളിയിട്ട് ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട എന്നും മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ പറഞ്ഞു.

​ഗ്രീഷ്‌മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതിനായി ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കാൻ ആളൂരിന്റെ ജൂനിയർ ബബില ഉമർഖാനെ സംഘടന കേസ് ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും ഗ്രീഷ്മയ്ക്ക് ശിക്ഷ ലഭിക്കുന്നതു വരെ പോരാടുമെന്നും അജിത്ത് വിഡിയോയിൽ പറഞ്ഞു.

'ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്ത വിധിയിൽ ആദ്യത്തെ കേസായതുകൊണ്ട് എന്ന് കോടതി പറഞ്ഞിട്ടുണ്ട്. താങ്കളെ പോലെയുള്ളവർ അവിടെ ഇരുന്നാൽ ആർക്ക് എന്ത് നീതിയാണ് കിട്ടുക. ആദ്യ കേസായതു കൊണ്ട് ജാമ്യം കൊടുക്കാൻ എങ്ങനെ പറ്റും. ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്തത് ആദ്യത്തെ കേസ് എന്ന പേരിലാണെങ്കിൽ വിസ്മയ കേസിൽ കിരൺ കുമാർ ജയിലിൽ കിടക്കുന്നതെന്തിന്? അദ്ദേഹത്തിനും ഒരു പശ്ചാത്തലവുമില്ലായിരുന്നു. ഗ്രീഷ്മയെ പുറത്തുകൊണ്ടുവരാൻ എന്തിനാണിത്ര വെമ്പൽ. തുല്യ നീതി നടപ്പാക്കണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്നിൽ നീതി മാറി പോകരുത്’–അജിത്ത് കുമാർ പറഞ്ഞു.

കോടതി ​ഗ്രീഷ്‌മയ്‌ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സെക്രട്ടറിയേറ്റ് സമരം നടത്താൻ തീരുമാനിച്ചതായും ജാമ്യത്തിൽ വിട്ട ജസ്റ്റിസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിക്കുമെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com