'മധുവിന്റെ കുടുംബത്തിന് 30 ലക്ഷം സര്‍ക്കാര്‍ നല്‍കി, 78 ലക്ഷം സംഭാവന കിട്ടി; ഇപ്പോള്‍ കടം വാങ്ങേണ്ട സ്ഥിതി'

കാശ് എങ്ങനെ പോകുന്നുവെന്ന് അവര്‍ക്ക് അറിയില്ല
കെപി സതീശന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
കെപി സതീശന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കൊച്ചി: അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് രാജി വച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍. കാശ് എങ്ങനെ പോവുന്നുവെന്ന് മധുവിന്റെ കുടുംബത്തിന് ധാരണയില്ലെന്നും, കേസില്‍നിന്നു പിന്‍മാറുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 

''മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സര്‍ക്കാര്‍ സ്ഥിര നിക്ഷേപം നല്‍കി. 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇപ്പോള്‍ ഒരു പൈസ പോലും ബാക്കിയില്ല. കടം എടുക്കുന്ന സാഹചര്യത്തിലെത്തിയിക്കുകയാണ്. കാശ് എങ്ങനെ പോകുന്നുവെന്ന് അവര്‍ക്ക് അറിയില്ല''- അദ്ദേഹം പറഞ്ഞു. 

കേസുമായി തനിക്ക് ബന്ധമൊന്നുമില്ലായിരുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചപ്പോളാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും കെപി സതീശന്‍ പറഞ്ഞു. ഫയല്‍ പരിശോധിച്ചപ്പോള്‍ കൊല്ലപ്പെട്ട ചെറുപ്പക്കാരനു പൂര്‍ണമായും നീതി കിട്ടിയിട്ടില്ലെന്നു തോന്നി. അതാണ് കേസ് ഏറ്റെടുത്തത്. അഞ്ച് പേര്‍ക്കെങ്കിലും ജീവപര്യന്തം കിട്ടേണ്ടതായിരുന്നു. ആരെയും വെറുതെ വിടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. 

വര്‍ഷങ്ങളായി സിബിഐയ്ക്ക് വേണ്ടി കേസ് വാദിക്കുന്ന ആളാണ് താന്‍. വാദിച്ച കേസുകളില്‍ ഒന്നില്‍ പോലും സിബിഐയ്ക്ക് പരാജയം നേരിടേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com