കത്തിച്ചു വച്ച കർപ്പൂരത്തിൽ നിന്നു കടയ്ക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

മൂന്നാർ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ രാത്രി ഒൻപത് മണിയോടെയാണ് തീ പിടിച്ചത്. കെഡിഎച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റാണിത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: കട അടച്ചു പോകുന്നതിനു മുൻപ് ദൈവങ്ങളുടെ ചിത്രത്തിനു മുന്നിൽ കത്തിച്ചു വച്ച കർപ്പൂരത്തിൽ നിന്നു തീ പടർന്നു മൂന്നാറിൽ കട കത്തി നശിച്ചു. കർപ്പൂരത്തിൽ നിന്നുള്ള തീ കടയിലെ സാധനങ്ങളിലേക്ക് പടരുകയായിരുന്നു. പൂട്ടിയിട്ടിരുന്ന മാർക്കറ്റിനുള്ളിലെ കടയാണ് കത്തി നശിച്ചത്. 

മൂന്നാർ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ രാത്രി ഒൻപത് മണിയോടെയാണ് തീ പിടിച്ചത്. കെഡിഎച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റാണിത്. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് ഇതു പ്രവർത്തിക്കുന്നത്. കമ്പനി അധികൃതർ എത്തി രാത്രി എട്ട് മണിയോടെ മാർക്കറ്റ് പൂട്ടും. 100നു മുകളിൽ പച്ചക്കറി, പലചരക്ക് കടകളാണ് മാർക്കറ്റിലുള്ളത്. 

മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ പഴയ മൂന്നാർ സ്വദേശി ബാലമുരുകന്റെ കടയിലാണ് അപകടം. മാർക്കറ്റിൽ നിന്നു പുക ഉയരുന്നതു കണ്ട് ടൗണിലെ വഴി യാത്രക്കാരും മറ്റു കടക്കാരും വിവരമറിയിച്ചതിനെ തുടർന്നു മാർക്കറ്റ് തുറന്നു തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com