കോഴിക്കോട് ബീച്ചിൽ ഭീമൻ നീലത്തിമിം​ഗലത്തിന്റെ ജഡം, അഴുകിത്തുടങ്ങിയ നിലയിൽ

മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഭീമൻ നീലത്തിമിം​ഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു. 

ബീച്ചിനോട് അടുത്തുള്ള കടൽപ്പാലത്തിനടുത്തായാണ് നീലത്തിമിം​ഗലം മൃതദേഹം അടിഞ്ഞത്. പതിനഞ്ചടിയിലേറെ വലുപ്പമുള്ളതാണ് നീലതിമിം​ഗലം.  മൃതദേഹത്തിന് രണ്ട് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ചീഞ്ഞ് ദുർ​ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.

കപ്പൽ തട്ടിയതോ അസുഖം പിടിച്ചതോ ആവാം അപകടകാരണമെന്നും ലൈഫ് ​ഗാർഡ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ജ‍ഡം മറവ് ചെയ്യും. കടൽ തീരത്തു തന്നെയാവും കുഴിച്ചിടുക. മൂന്നുവർഷം മുൻപ് ബീച്ചിൽ മറ്റൊരു തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. സാധാരണ കേരള തീരത്ത് തിമിം​ഗലം കാണാറില്ല. അതിനാൽ തന്നെ തിമിം​ഗലത്തിന്റെ ജഡം കാണാനായി നിരവധി പേരാണ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com