മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് 

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം.
മഹാരാജാസ് കോളജിന് മുന്നില്‍ മുന്‍പ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനറുകള്‍/ഫയല്‍ ചിത്രം
മഹാരാജാസ് കോളജിന് മുന്നില്‍ മുന്‍പ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനറുകള്‍/ഫയല്‍ ചിത്രം


കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം. നാല് കെഎസ്യു പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് കോളജ് ഹോസ്റ്റലിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്.

ഹോസ്റ്റലില്‍ അഡ്മിഷനില്ലാത്തെ ചില എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലെത്തിയത് ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കെഎസ്യു പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞതിനെ തുടര്‍ന്നു കഎസ്യു പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് എസ്എഫ്‌ഐയുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com