ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിന് ഫീസ് നൽകണം; നേരിട്ടെത്തിയാൽ 30 രൂപ, വീട്ടിലെത്തി നടത്താൻ 50രൂപ 

രണ്ട് ദിവസത്തിനകം ഒരു ലക്ഷത്തോളം പേർ മസ്റ്ററിങ് നടത്തി. മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ മുടങ്ങും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സുരക്ഷാ/ ക്ഷേമനിധി ബോർഡു പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്നാണ് സർക്കാർ നിർദേശം. ഇതനുസരിച്ച് രണ്ട് ദിവസത്തിനകം ഒരു ലക്ഷത്തോളം പേർ മസ്റ്ററിങ് പൂർത്തിയാക്കി. ഇത്തവണ മുതൽ മസ്റ്ററിങ് നടത്തുന്നവർ ഫീസും നൽകണം.

അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യാൻ 30 രൂപയും വീട്ടിലെത്തി മസ്റ്ററിങ് നടത്തുമ്പോൾ 50 രൂപയുമാണ് ഫീസ്. ശാരീരിക – മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിവർക്കാണ് വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ മുടങ്ങും. 

പെൻഷൻ ഗുണഭോക്താക്കൾ ജീവിച്ചിരിക്കുന്നെന്നു തെളിയിക്കാൻ ഇനി എല്ലാ വർഷവും അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്നാണ് സർക്കാർ നിർദേശം. 2024 മുതൽ എല്ലാ വർഷവും ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28/ 29 വരെയായിരിക്കും മസ്റ്ററിങ്. നിശ്ചിത ദിവസത്തിനകം ചെയ്തില്ലെങ്കിൽ എല്ലാ മാസവും 1 മുതൽ 20 വരെ നടത്താം. മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള ക്ഷേമപെൻഷനാണു ലഭിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com