ഉദ്ഘാടന ദിവസം വന്ദേഭാരതിന് കൂടുതൽ സ്റ്റോപ്പ്; പ്രധാനമന്ത്രി സഞ്ചരിക്കില്ല

ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികളാണ് ട്രെയിനിൽ സഞ്ചരിക്കുക.
വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം
വന്ദേഭാരത് / എക്‌സ്പ്രസ് ചിത്രം

തിരുവനന്തപുരം: വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചടങ്ങിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൽ സഞ്ചരിക്കില്ല. രാവിലെ പത്തരയ്ക്കാണ് ഫ്ലാ​ഗ് ഓഫ്. അതിനുശേഷം  സെൻട്രൽ സ്റ്റേഡിയത്തിന് നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. 

ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികളാണ് ട്രെയിനിൽ സഞ്ചരിക്കുക. കൂടുതൽ സ്റ്റോപ്പുകളും അനുവദിച്ചു. എല്ലാ പ്രധാന സ്ഥലങ്ങൾക്കും പങ്കാളിത്തം ലഭിക്കാനാണ് ഉദ്ഘാടന ദിവസം അധികം സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് റെയിൽവേ അറിയിച്ചു. കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. 

രാവിലെ 5.20 ന് വന്ദേഭാരത്  ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസർകോട്ട്  എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. വ്യാഴാഴ്ച സർവീസ് ഉണ്ടാവില്ല

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634)

തിരുവനന്തപുരം– 5.20കൊല്ലം– 6.07 
കോട്ടയം– 7.25
എറണാകുളം ടൗൺ– 8.17 
തൃശൂർ– 9.22 
ഷൊർണൂർ– 10.02
കോഴിക്കോട്– 11.03 
കണ്ണൂർ– 12.03
കാസർകോട്– 1.25∙ 


കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ‌ നമ്പർ 20633)

കാസർകോട്–2.30കണ്ണൂർ–3.28
കോഴിക്കോട്– 4.28
ഷൊർണൂർ– 5.28
തൃശൂർ–6.03 
എറണാകുളം–7.05 
കോട്ടയം–8.00
കൊല്ലം– 9.18
തിരുവനന്തപുരം– 10.35

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com