നാളെ കരിദിനം ആചരിക്കും; ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺ​ഗ്രസ്  

Published: 03rd February 2023 09:39 PM  |  

Last Updated: 04th February 2023 10:06 AM  |   A+A-   |  

protest

ബജറ്റിനെതിരെ കോഴിക്കോട് നടന്ന പ്രതിഷേധം/ചിത്രം: ഇ ​ഗോകുൽ

 

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കും. ഇന്ന് വൈകിട്ട് ചേര്‍ന്ന കെപിസിസിയുടെ അടിയന്തര ഓണ്‍ലൈൻ യോഗത്തിലാണ് തീരുമാനം. 

ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം അഴിച്ചു വിടാനാണ് കെപിസിസി യോഗത്തിൽ തീരുമാനിച്ചത്. കൂടുതൽ സമരപരിപാടികൾ നാളെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം മുൻ കൂട്ടി നോട്ടീസ് നൽകി ഹര്‍ത്താൽ ആചരിക്കുന്ന കാര്യവും നേതൃത്വം പരിഗണിക്കുന്നുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബജറ്റിനെതിരെ പരസ്യ പ്രതിഷേധം; കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ