ഇന്ധന സെസില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫും ബിജെപിയും; ഇന്ന് പ്രതിഷേധമാര്‍ച്ച്; എംഎല്‍എമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2023 09:04 AM |
Last Updated: 07th February 2023 09:04 AM | A+A A- |

എംഎല്‍എമാരുടെ സമരം
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
സെക്രട്ടേറിയറ്റിലേക്കും ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നാല് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് നിരാഹാരമിരിക്കുന്നത്
ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്‌നം സഭയില്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ധന സെസ് അടക്കമുള്ളവയില്‍ ബിജെപിയും സര്‍ക്കാരിനെതിരെ ശക്തമായ സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. യുവമോര്‍ച്ച ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ