വാതിൽ ചവിട്ടിത്തുറന്നു, അപമര്യാദയായി പെരുമാറി; ബാബു ജോർജിനെ കെപിസിസി സസ്പെൻഡ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 07:52 PM  |  

Last Updated: 10th February 2023 07:52 PM  |   A+A-   |  

babu_george

ബാബു ജോർജ്/ചിത്രം: ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജിന് സസ്പെൻഷൻ. ഡിസിസി ഓഫിസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോഴുണ്ടായ സംഭവങ്ങളിലാണ് കെപിസിസി ബാബു ജോർജിനെ സസ്പെൻഡ് ചെയ്തത്. 

ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ ബാബു ജോർജ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

പുനഃസംഘടനയിൽ ഉടക്കി എ ഗ്രൂപ്പ് യോഗത്തിൽനിന്ന് മുൻ ഡിസിസി പ്രസിഡന്റുമാരായ ഡി.മോഹൻരാജ്, ബാബു ജോർജ് തുടങ്ങിയവർ ഇറങ്ങിപ്പോയിരുന്നു. മാറ്റിനിർത്തിയവരെക്കൂടി പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നിലവിലെ നേതൃത്വം  തള്ളിയതോടെയാണ് രൂക്ഷമായി സംസാരിച്ചശേഷം ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചെത്തിയ ബാബു ജോർജ്, യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

റിസോർട്ട് വിവാദം; ജയരാജൻമാർക്കെതിരെ സിപിഎം അന്വേഷണം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ