സംസ്ഥാനത്തെ പാലിൽ അഫ്‍ലാടോക്സിന്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 06:25 PM  |  

Last Updated: 16th February 2023 06:25 PM  |   A+A-   |  

milk1

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്തെ പാലിൽ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ലാടോക്സിന്‍ ആണ് പാലിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. 

വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അഫ്‍ലാടോക്സിന്‍ എം 1 കാരണമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാഹുൽ ​ഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ