ന​ഗരമേഖലയിൽ സുരക്ഷ ഒരുക്കാൻ അവഞ്ചേഴ്‌സ്, സർക്കാർ അം​ഗീകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2023 08:25 AM  |  

Last Updated: 18th February 2023 08:25 AM  |   A+A-   |  

kerala police

ഫയല്‍ ചിത്രം

തിരുവനന്തപുരം:  കേരള പൊലീസിന് കീഴിലെ തീവ്രവാദി വിരുദ്ധ സ്‌ക്വാഡായ അവഞ്ചേഴ്‌സിന് അം​ഗീകാരം നൽകി സർക്കാർ ഉത്തരവ്. ന​ഗര പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കൾ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്‌സ് എന്ന സ്‌ക്വാഡിന് രൂപം നൽകിയത്. 

ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്നും തെരഞ്ഞെടുത്ത 120 കമാണ്ടോകളാണ് അവഞ്ചേഴ്‌സിലുള്ളത്. ഓരോ കേന്ദ്രത്തിലേക്കും 40 പേർ വീതം മൂന്ന് നഗരങ്ങളിലായാണ് നിയോ​ഗിക്കുന്നത്. പ്രത്യേക യൂണിഫോമാണ് സംഘത്തിനുള്ളത്. 

ഡിജിപിയുടെ ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടാൻ രൂപീകരിച്ച അവഞ്ചേഴ്‌സ് പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചാകും അവഞ്ചേഴ്‌സിൻ്റെ പ്രവർത്തനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

റെയിൽവേ ജീവനക്കാരിയെ ആക്രമിച്ചത് പെയിന്റിങ് തൊഴിലാളിയെന്ന് സംശയം; തെളിവായി ചെരിപ്പ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ