സംസ്ഥാനത്തെ മികച്ച കലക്ടർ എ ഗീത, മികച്ച സബ് കലക്ടർ ആർ ശ്രീലക്ഷ്മി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2023 08:25 AM |
Last Updated: 23rd February 2023 08:25 AM | A+A A- |

എ ഗീത, ആർ ശ്രീലക്ഷ്മി/ ചിത്രം ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം. സംസ്ഥാനത്ത് മികച്ച കലക്ടർക്കുള്ള റവന്യു വകുപ്പിന്റെ അവാർഡ് വയനാട് ജില്ലാ കലക്ടർ എ ഗീതയ്ക്ക്. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. കൂടാതെ മികച്ച കലക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനൽ ഓഫിസ് അവാർഡുകളും വയനാടും മാനന്തവാടിയും നേടി.
പാലക്കാട്ടെ ഡി അമൃതവല്ലിയാണ് മികച്ച റവന്യു ഡിവിഷനൽ ഓഫിസർ. മികച്ച താലൂക്ക് ഓഫിസായി തൃശൂരിനെയും തെരഞ്ഞെടുത്ത്. മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര നിർണയം നടത്തിയതെന്ന് റവന്യുമന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യു ദിനമായ നാളെ കൊല്ലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ