മലപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞു, രണ്ടു തൊഴിലാളികള്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം
By സമകാലികമലയാളം ഡെസ്ക് | Published: 28th February 2023 12:11 PM |
Last Updated: 28th February 2023 12:11 PM | A+A A- |

കിണറില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ ശ്രമം, സ്‌ക്രീന്‍ഷോട്ട്
മലപ്പുറം: കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി. എടരിക്കോട് സ്വദേശികളായ ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
രക്ഷാപ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആദ്യം ഒരാളെ പുറത്തേയ്ക്ക് എത്തിക്കുന്നതിനുള്ള അവസാന ഘട്ട ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഒരു വശത്ത് രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ മറുവശത്ത് വീണ്ടും കിണര്‍ ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയില്‍ ജലവിതരണ പൈപ്പ് പൊട്ടി, റോഡ് പുഴയായി; ഗതാഗതം തടസ്സപ്പെട്ടു, രണ്ടുദിവസം വെള്ളം മുടങ്ങും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ