മിസ് കേരള കിരീടം ചൂടി ലിസ് ജയ്മോൻ ജേക്കബ്; സാംഭവി ഫസ്റ്റ് റണ്ണറപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2023 06:38 PM  |  

Last Updated: 06th January 2023 06:38 PM  |   A+A-   |  

MISS_KERALA_2022

ലിസ് ജേക്കബിനൊപ്പം സാംഭവിയും നിമ്മിയും

 

കൊച്ചി: കൊച്ചി മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന മിസ് കേരള 2022ൽ വിജയ് ആയി ലിസ് ജയ്മോൻ ജേക്കബ്. കെ സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ പോൾ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അന്തിമ ഘട്ടത്തിൽ 24 യുവതികൾ മാറ്റുരച്ച മത്സരത്തിലാണ് ലിസ് ഒന്നാമതെത്തിയത്. 

സാരി റൗണ്ട് വിത്ത് ഇന്‍ട്രഡക്‌ഷന്‍, ഇന്‍ഡോ- വെസ്‌റ്റേണ്‍ കോസ്റ്റ്യൂമില്‍ ക്വസ്റ്റ്യന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റ്യന്‍ റൗണ്ട് എന്നിവയായിരുന്നു ഫൈനൽ റൗണ്ടുകള്‍. പ്രധാന ടൈറ്റില്‍ കൂടാതെ, മത്സരത്തില്‍ മിസ് ടാലന്റഡ്, മിസ് വോയ്സ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫോട്ടോജെനിക് എന്നിവരെയും തിരഞ്ഞെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് ഒരു പോയിന്റിന് മുന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ