ശുചിമുറിയില്‍ പോയി വരുന്നതിനിടെ ബസ് വിട്ടു; പിന്നാലെ ഓടിയ യുവതിക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം 

യാത്രയ്ക്കിടെ മുണ്ടക്കയം ഡിപ്പോയില്‍ നിര്‍ത്തിയ ബസില്‍ നിന്ന് ഇറങ്ങി ശുചിമുറിയില്‍ പോയി വരുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡ് വിട്ടുപോയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തുനിന്ന് കുമളിയിലേക്കുള്ള യാത്രയ്ക്കിടെ ബസ് സ്റ്റാന്‍ഡ് വിട്ടുപോയതിനെ തുടര്‍ന്ന് പിന്നാലെ ഓടിയ യുവതിക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി കെഎസ്ആര്‍ടിസി. യാത്രയ്ക്കിടെ മുണ്ടക്കയം ഡിപ്പോയില്‍ നിര്‍ത്തിയ ബസില്‍ നിന്ന് ഇറങ്ങി ശുചിമുറിയില്‍ പോയി വരുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡ് വിട്ടുപോയത്. ബസില്‍ കയറുന്നതിന് പിന്നാലെ ഓടിയ യുവതിക്ക് വീണ് പരിക്കേല്‍ക്കുകയായിരുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സിഎംഡി വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിഎംഡി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com